എസ്.ഡി.പി.ഐ ദേശീയ പ്രസ്ഡണ്ടിനെ ഇഡി അറസ്റ്റ് ചെയ്തു; വടകരയിൽ പ്രതിഷേധം
വടകര: എസ്.ഡി.പി.ഐ ദേശീയ പ്രസിഡണ്ട് എം.കെ.ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു.
വടകര ഓവർ ബ്രിഡ്ജിൽ നിന്ന് തുടങ്ങിയ പ്രകടനം വടകര നഗരം ചുറ്റി ഗാന്ധി പ്രതിമക്ക് മുമ്പിൽ സമാപിച്ചു. സെക്രട്ടറി സജീർ വള്ളിക്കാട്, ബഷീർ കെ.കെ എന്നിവർ സംസാരിച്ചു. സിദ്ദീഖ് പുത്തൂർ, ഫിയാസ് ടി, നവാസ് വക്കോളി, സമദ് മാക്കൂൽ, ജലീൽ ബൈക്കിലശ്ശേരി, മനാഫ് കുഞ്ഞിപള്ളി, ജലീൽ കാർത്തികപ്പള്ളി, എന്നിവർ നേതൃത്വം നൽകി.

Summary: ED arrests SDPI national president; protests in Vadakara