‘ഇന്ത്യയെ അദാനിമാര്‍ക്ക് തീറെഴുതാന്‍ അനുവദിക്കില്ല’; പേരാമ്പ്രയില്‍ പ്രതിഷേധ ധര്‍ണ്ണയുമായി ഡി.വൈ.എഫ്.ഐ


പേരാമ്പ്ര: കേന്ദ്ര സര്‍ക്കാരിന്റെ പൊതുമേഖല വില്പനയ്ക്കും സ്വകാര്യവല്‍ക്കരണത്തിനും യുവജന വഞ്ചനയ്ക്കുമേതിരെ പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. പേരാമ്പ്ര എല്‍.ഐ.സി ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ സമരം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം ജിജേഷ് അധ്യക്ഷത വഹിച്ചു.

സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ സുനില്‍, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.വി അനുരാഗ്, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ ആദിത്യ സുകുമാരന്‍, സി.കെ രൂപേഷ്, ജോയിന്‍ സെക്രട്ടറി പി.സി സജിദാസ്, വൈസ് പ്രസിഡന്റ് ആര്‍ ബിനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബ്ലോക്ക് സെക്രട്ടറി വി.കെ അമര്‍ഷാഹി സ്വാഗതവും ആര്‍ സിദ്ധാര്‍ത്ഥ് നന്ദിയും പറഞ്ഞു.

summary: DYFI’s protest dharna at perambra