‘രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെയും കൊല്ലുകയാണ്, പ്രതിരോധമുയർത്തുക’; കൂത്താളിയിൽ ഡി.വൈ.എഫ്.ഐയുടെ യുവജനറാലിയും പൊതുസമ്മേളനവും


കൂത്താളി: ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധിസ്മൃതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താളിയിൽ യുവജനറാലിയും, പൊതുസമ്മേളനവും സംഘടിപ്പിച്ചു. രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെയും കൊല്ലുകയാണ്, പ്രതിരോധമുയർത്തുക എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം എ എം റഷീദ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് സെക്രട്ടറി വി.കെ അമർഷാഹി അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം പി.കെ അജീഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം ജിജേഷ്, സി.കെ രൂപേഷ്, ആദിത്യ സുകുമാരൻ എന്നിവർ സംസാരിച്ചു. വികാസ് എ.എം സ്വാഗതം പറഞ്ഞു.