കേരള ജനതയെ അപമാനിച്ചു കൊണ്ട് പരാമര്‍ശം നടത്തി; അമിത് ഷായ്‌ക്കെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി


പേരാമ്പ്ര: കേരള ജനതയെ അപമാനിച്ച അമിത് ഷായ്‌ക്കെതിരെ പേരാമ്പ്രയില്‍ പ്രതിഷേധം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരള ജനതയെ അപമാനിച്ചു കൊണ്ട് പരാമര്‍ശം നടത്തിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം. ജിജേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്‍ സെക്രട്ടറി പി.സി. സജിദാസ്, വൈസ് പ്രസിഡന്റ് ആര്‍. സിദ്ധാര്‍ത്ഥ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ.പി. അഖിലേഷ്, പി.പി. സമീര്‍, പി.കെ. ബിനോഷ്, ആര്‍.എസ്. അമല്‍ജിത്ത് എന്നിവര്‍ സംസാരിച്ചു.