ഇവാന്റെ ജീവിതത്തിന് മധുരമേകാന്‍ ഡി.വൈ.എഫ്.ഐ; പന്തിരിക്കര മേഖലാ കമ്മിറ്റിയുടെ പായസം ചലഞ്ച് ജൂലൈയില്‍; നമുക്കും സഹായിക്കാം കുഞ്ഞ് ഇവാനെ
പേരാമ്പ്ര: ചങ്ങരോത്തെ ഒന്നര വയസുകാരന്‍ മുഹമ്മദ് ഇവാന് വേണ്ടി സ്‌നേഹ മധുരവുമായി ഡി.വൈ.എഫ്.ഐ. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന ഗുരുതര രോഗം ബാധിച്ച കുഞ്ഞ് ഇവാന് ചികിത്സയ്ക്കായി വേണ്ടത് പതിനെട്ട് കോടി രൂപയുടെ മരുന്നാണ്. ജനങ്ങള്‍ ഒന്നാകെ കൈകോര്‍ത്ത് പല വഴികളിലൂടെ ഇതിനായി ധനസമാഹരണം നടത്തുകയാണ്.
ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് പണം കണ്ടെത്താനായി പായസം ചലഞ്ച് നടത്തുകയാണ് ഡി.വൈ.എഫ്.ഐ പന്തിരിക്കര മേഖലാ കമ്മിറ്റി. ജൂലൈ 12 നാണ് പായസം ചലഞ്ച്. ഒരു ലിറ്റര്‍ പായസത്തിന് 250 രൂപയാണ് വില.
സൗദി അറേബ്യയിലെ ദമാമിലുള്ള ഹോളിഡേസ് റസ്റ്ററന്റിലെ ഷെഫായ ബാഗിന്‍ ഇ.പിയാണ് പായസം തയ്യാറാക്കുന്നത്. എല്ലാവരും കുഞ്ഞ് ഇവാനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി പായസം ചലഞ്ചില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
ഇവാന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് നേരിട്ട് പണമയച്ചും നമുക്ക് ഇവാനെ സഹായിക്കാം. അതിനായുള്ള അക്കൗണ്ട് വിവരങ്ങള്‍ ചുവടെ:
അക്കൗണ്ട് നമ്പർ: 20470200002625
IFSC: FDRL0002047
ഗൂഗിൾ പേ നമ്പർ: 7034375534 (എൻ.എം.ജാസ്മിൻ)