വിടപറയാം ലഹരിയോട്, കൈ കോര്‍ക്കാം നാടിനായി; പന്തിരിക്കരയില്‍ ലഹരി വിരുദ്ധ ചങ്ങല തീര്‍ത്ത് ഡി.വൈ.എഫ്.ഐ


പേരാമ്പ്ര: വിടപറയാം ലഹരിയോട് കൈ കോര്‍ക്കാം നാടിനായി എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ
പന്തിരിക്കര മേഖലകമ്മറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ചങ്ങല സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു പരിപാടി ഉദ്ഘാടനം ചെയ്തു.

മേഖലാ സെക്രട്ടറി എ.പി. ബിപിന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മേഖലാ പ്രസിഡന്റ് കെ.എസ്. സജിത്ത് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഷിനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.പി.എം ഏരിയാ കമ്മറ്റി അംഗവും ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡണ്ടുമായ ഉണ്ണി വേങ്ങേരി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അമര്‍ഷാഹി, പ്രസിഡന്റ് എം.എം ജിജേഷ് ,സി.പി.എം ലോക്കല്‍ സെക്രട്ടറി പി.എം കുമാരന്‍ , എ.കെ സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.