‘ഏജന്റുമാരെ നിര്‍ത്തി കൈക്കൂലി വാങ്ങുന്ന വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വില്ലേജ് ഉദ്യോഗസ്ഥരുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക’; കൂരാച്ചുണ്ടില്‍ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാര്‍ച്ച്


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് വനില്ലേജ് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ഏജന്റുമാരെ നിര്‍ത്തി കൈക്കൂലി വാങ്ങുന്ന കൂരാച്ചുണ്ട് വില്ലേജ് ഓഫീസര്‍ക്കെതതിരെ നടപടി സ്വീകരിക്കുക. വില്ലേജ് ഉദ്യോഗസ്ഥരുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തിയത്.

വെള്ളിയാഴ്ച്ച നടന്ന മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറര്‍ ടി.കെ സുമേഷ് ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസറെ സമീപിക്കുന്നവരെ വ്യക്തമായ കാരണങ്ങലില്ലാതെ പറഞ്ഞു വിടുകയും ഏജന്റുമാര്‍ മുഖേനെ വീണ്ടും സമീപിച്ച് ഭീമമായ തുക ഇടാക്കി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയാണെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.

സമയബന്ധിതമായി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാത്ത നടപടി ഇനിയും ആവര്‍ത്തിക്കുകയാണെങ്കില്‍ ഈ മാര്‍ച്ച് ഒരു സൂചന മാത്രമാണെന്നും കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് ഡി.വൈ.എഫ്.ഐ നീങ്ങുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.

ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് അജിത്ത് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് അതുല്‍, സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി കെ.ജി അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

summary: DYFI organized a march against the actions of Koorachund village officer