റീബില്‍ഡ് വയനാടിനായി ഒത്തുപിടിച്ച് ഒഞ്ചിയം; ആക്രി ശേഖരിച്ചും, ബിരിയാണി ചലഞ്ച് നടത്തിയും ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി സമാഹരിച്ചത് 20ലക്ഷം രൂപ


ഒഞ്ചിയം: ഇരുപത് ലക്ഷത്തി രണ്ടായിരത്തി ഇരുനൂറ്റി അറുപത്തി അഞ്ച് രൂപ!! ആക്രി പെറുക്കിയും ബിരിയാണി ചലഞ്ച് നടത്തിയും ഒഞ്ചിയത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വയനാടിനായി സമാഹരിച്ച തുകയാണിത്. റീബില്‍ഡ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ കുറേ ദിവസങ്ങളായി രാപകലില്ലാതെയുള്ള അധ്വാനത്തിലായിരുന്നു ഒഞ്ചിയത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍.

ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള അഴിയൂര്‍, ചോമ്പാല, കുന്നുമ്മക്കര, ഓര്‍ക്കാട്ടേരി, വൈക്കിലശ്ശേരി, ചോറോട്, ഊരാളുങ്കല്‍, ഒഞ്ചിയം, വെള്ളികുളങ്ങര തുടങ്ങിയ 10 മേഖലാ കമ്മിറ്റികള്‍ മൂന്നാഴ്ചക്കുള്ളിലാണ് ഇത്രയും പണം സമാഹരിച്ചത്.

ബൈക്കുകളും കാറുകളുമടക്കം നിരവധി സാധനങ്ങളാണ് ആക്രി സാധനങ്ങള്‍ ശേഖരിച്ചതിലൂടെ ലഭിച്ചത്. മാത്രമല്ല ബിരിയാണി ചലഞ്ചിലും പല പ്രദേശത്തും ജനങ്ങളുടെ മികച്ച പങ്കാളിത്തവും ഉണ്ടായിരുന്നു.

നിരവധി കുഞ്ഞു കുട്ടികളാണ് സമ്പാദ്യകുടുക്കകള്‍ കൈമാറിയത്. റീബില്‍ഡ് വയനാടിനായി പ്രായഭേദമന്യയാണ് ആളുകള്‍ ഡി.വൈ.എഫ്.ഐക്കൊപ്പം പങ്കാളികളായത്. സമാഹരിച്ച തുക പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജുവിന് കൈമാറി.

Description: DYFI onchiyam Block Committee collected Rs.20 lakhs for rebuild wayanad.