‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍, ഹൃദയപൂര്‍വ്വം ഡി.വൈ.എഫ്.ഐ’; ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ വിശപ്പകറ്റിയത് നടുവണ്ണൂരിലെ നല്ല മനസുകള്‍
നടുവണ്ണൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂര്‍വ്വം പരിപാടിയുടെ ഭാഗമായി പൊതിച്ചോറി വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ നടുവണ്ണൂര്‍ മേഖലാ കമ്മിറ്റി. മേഖലയിലെ 19 യൂണിറ്റ് കമ്മിറ്റികളില്‍ നിന്നാണ് ആശുപത്രിയിലേക്ക് ആവശ്യമായ പൊതിച്ചോറുകള്‍ ശേഖരിച്ചത്.
ആയിരക്കണക്കിന് പൊതിച്ചോറുകള്‍ നിറച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോയ വാഹനം സി.പി.എം ഏരിയാ കമ്മിറ്റി അംഗമായ എന്‍.ആലി ഫ്‌ളാഗ് ഓഫ് ചെയ്തു. ഡി.വൈ.എഫ്.ഐ ബാലുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.അജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് പൊതിച്ചോറ് വിതരണം ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് ഷിഗില്‍ലാല്‍, ട്രഷറര്‍ സബിലേഷ്, മേഖലാ കമ്മിറ്റി അംഗങ്ങളായ ലിജി, സൗരവ്, മിഥുന്‍, അജിന്‍, ഷോണിമ ഷിജിന, റംഷിദ്, വിഷ്ണു, തസ്ലീന, അജേഷ്, ജഗന്‍, ലെനീഷ്, അജ്ബിന്‍, ആദിത്യ എന്നീ മേഖല കമ്മിറ്റി അംഗങ്ങളും വിവിധ യൂണിറ്റ് കമ്മിറ്റികളില്‍ നിന്നുള്ള പ്രവര്‍ത്തകരും പൊതിച്ചോര്‍ വിതരണത്തിന് നേതൃത്വം നല്‍കി.
ആശുപത്രിയിലേക്കായി പൊതിച്ചോറ് നല്‍കി സഹകരിച്ച എല്ലാവരെയും ഡി.വൈ.എഫ്.ഐ നടുവണ്ണൂര്‍ മേഖലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.