സാന്ത്വനമേകാന്‍ ഡി.വൈ.എഫ്.ഐ; കല്പ്പത്തൂര് മേഖല കമ്മറ്റി നാടിനായി ഹോം കെയര്‍ വാഹനം സമര്‍പ്പിച്ചു
കല്പ്പത്തൂര്: ഡി.വൈ.എഫ്.ഐ.കല്പ്പത്തൂര് മേഖല കമ്മറ്റി സുരക്ഷ പാലിയേറ്റിവിന് ഹോം കെയര്‍ വാഹനം കൈമാറി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് സുരക്ഷ മേഖല കണ്‍വീനര്‍ സി.പി ബിജുവിന് താക്കോല്‍ കൈമാറിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
കെ.സി ബാബുരാജ് അധ്യക്ഷനായി. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശരദ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം.എം ജിജേഷ്, വി.കെ അമര്‍ഷാഹി, ആദിത്യ സുകുമാരന്‍, സി.കെ രൂപേഷ്, പി.സി സജിദാസ്, രജിന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
മേഖല സെക്രട്ടറി പി.പി സമീര്‍ സ്വാഗതവും മേഖല പ്രസിഡന്റ് മിഥുന് നന്ദിയും പറഞ്ഞു.