ചാടി നേടിയത് സ്വർണ്ണം! ദേശീയ ഗെയിംസില്‍ സ്വർണ്ണമെഡൽ നേടിയ ചക്കിട്ടപ്പാറക്കാരി നയനാ ജയിംസിന് ഡി.വെെ.എഫ്.ഐയുടെ സ്നേഹാദരം


പേരാമ്പ്ര: ലോങ് ജംപിൽ സ്വർണ്ണ മെഡല്‍ നേടി നാടിന്റെ അഭിമാനമായി മാറിയ നയനാ ജയിംസിനെ സ്നോഹാദരം നൽകി ഡി.വെെ.എഫ്.ഐ. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നയനയ്ക്ക് ഉജ്വല സ്വീകരണം നൽകി ആദരിച്ചത്.

36ാം ദേശീയ ഗെയിംസില്‍ കേരളത്തിനായി മത്സരത്തിനിറങ്ങിയ നയന വനിതകളുടെ ലോങ് ജംപിലാണ് മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. 6.33 മീറ്റര്‍ താണ്ടിയാണ് നയന ഒന്നാംസ്ഥാനം നേടിയത്. 2017ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരമാണ് നയന.

കഴിഞ്ഞ തവണത്തെ 11-ാം സ്ഥാനക്കാരിയില്‍ നിന്നാണ് ഇത്തവണ നയന സ്വര്‍ണ്ണ മെഡലില്‍ മുത്തമിട്ടത്. സ്വന്തം സംസ്ഥാനത്തിന് വേണ്ടിയാണ് ട്രാക്കിലിറങ്ങിയതെന്ന സന്തോഷം വിജയത്തിന് ഇരട്ടി മധുരമായി. കഴിഞ്ഞ ദേശീയ ഗെയിംസില്‍ ആന്ധ്രപ്രദേശിന് വേണ്ടിയായിരുന്നു നയന മത്സരിച്ചത്.

 

 

ചടങ്ങിൽ സി കെ രൂപേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ എം.എം.ജിജേഷ്, വി.കെ.അമർഷാഹി, ആദിത്യ സുകുമാരൻ എന്നിവർ ചേർന്ന് ഉപഹാരം നൽകി സ്വീകരിച്ചു. പി.സി.സജിദാസ്, ബിനിൽ രാജ്, അഖിലേഷ് തുടങ്ങിയവർ സംസാരിച്ചു.

Summary: dyfi honored Nayana James who won the gold medal in the National Games