പ്രവേശനോത്സവ ദിനത്തിൽ മേപ്പയ്യൂരിലെ വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങളും സമ്മാനങ്ങളും നൽകി ഡി.വൈ.എഫ്.ഐ


മേപ്പയ്യൂർ: പ്രവേശനോത്സവ ദിനത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങളും സമ്മാനങ്ങളും നൽകി ഡി.വൈ.എഫ്.ഐ. മേപ്പയൂർ സൗത്ത് മേഖലയിലെ 8 സ്കൂളുകളിലായി ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന 256 കുട്ടികൾക്കാണ് പഠനോപകരണങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തത്.

മേഖലാതല ഉദ്ഘാടനം കെ.ജി.എം.സ് യു.പി സ്കൂളിൽ മേഖലാ സെക്രട്ടറി സെക്രട്ടറി ധനേഷ് സി.കെ നിർവ്വഹിച്ചു. മേഖലാ ട്രഷറർ ബിജിത്ത് വി.പി, ആകാശ് രവീന്ദ്രൻ, നിവേദ് എസ്.ബി എന്നിവർ പങ്കെടുത്തു. പ്രധാനാധ്യാപകൻ അബ്ദുൾ സലാം, മാനേജർ കാരയാട്ട് കുഞ്ഞികൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി.

കെ.ഷൈനു മാസ്റ്റർ, ചിത്ര ടീച്ചർ, പി.ടി.എ പ്രസിഡന്റ്‌ എം.ടി.സുരേഷ് എന്നിവർ സന്നിഹിതരായി. വിവിധ സ്കൂളുകളിലായി ശ്രീലേഷ് എസ്.കെ, ലിജീഷ് എൻ, ദീപക് ലാൽ, സബിത വി.എം, റാഫി എന്നിവർ സമ്മാനങ്ങൾ കൈമാറി.