‘ആർ.എസ്.എസ്സിന്റെ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് മുന്നിൽ ഡി.വൈ.എഫ്.ഐ കയ്യും കെട്ടി നോക്കി നിൽക്കില്ല’; പ്രകടനം നടത്തി ഡി.വൈ.എഫ്.ഐ പന്തിരിക്കര മേഖലാ കമ്മിറ്റി


പേരാമ്പ്ര: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ആർ.എസ്.എസ്സിന്റെ ഗൂഢാലോചനയാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പന്തിരിക്കരയിൽ പ്രകടനം നടത്തി. ആർ.എസ്.എസ്സിന്റെ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് മുന്നിൽ ഡി.വൈ.എഫ്.ഐ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും സമരാഗ്നിയായി പടരുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് പന്തിരിക്കര മേഖലാ കമ്മിറ്റി പ്രകടനം നടത്തിയത്.

‘ആർ.എസ്.എസ്സിന്റെ രാഷ്ട്രീയ ഗൂഢാലോചനക്ക് മുന്നിൽ കേരളം കീഴടങ്ങില്ല’ എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പ്രകടനത്തിന് മേഖലാ സെക്രട്ടറി എ.പി.ബിപിൻ, പ്രസിഡന്റ്‌ കെ.എസ്.സജിത്ത്, ട്രഷർ കെ.എം.ഷിനോജ് എന്നിവർ നേതൃത്വം നൽകി.