വടകരയിൽ നിന്ന് കാസർകോഡേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ തിക്കോടി സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി


വടകര: ട്രെയിൻ യാത്രയ്ക്കിടെ തിക്കോടി സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പെഴ്സ് നഷ്ടപ്പെട്ടതായി പരാതി. ഇന്ന് (സെപ്റ്റംബർ 19) പുലർച്ചെ 3:55 ന് വടകരയിൽ നിന്ന് കാസർകോട്ടേക്കുള്ള യാത്രയ്ക്കിടെ മംഗലാപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ വെച്ചാണ് തിക്കോടി സ്വദേശി ആദിതിന്റെ പേഴ്സ് നഷ്ടപ്പെട്ടത്.

ബ്രൗൺ നിറത്തിലുള്ള പഴ്സ് ആണ് നഷ്ടമായത്. ഐ.അർ.സി.ടി.സിയിൽ പരാതി നൽകിയിട്ടുണ്ട്.
പേഴ്സിൽ ലൈസൻസ്, ആധാർ കാർഡ് , വോട്ടർ ഐഡി കാർഡ്, എ.ടി.എം കാർഡ്, പൈസ എന്നിവയാണ് ഉള്ളത്.

കണ്ടു കിട്ടുന്നവർ +91 9539859794 എന്ന ഫോൺ നമ്പറിൽ അറിയിക്കാൻ താൽപ്പര്യപ്പെടുന്നു.

Summary: During the train journey from Vadakara to Kasaragod, a Thikodi native’s wallet containing valuable documents was reported lost