കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ പോലീസ് വലയിൽ; കോഴിക്കോട് എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ


കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഫറോക്ക് സ്വദേശികളായ ഷഹ്ഫാൻ, ഷഹാദ് എന്നിവരാണ് മയക്കുമരുന്ന് കടത്തിയത്. 40 ഗ്രാം ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.

ബെംഗളൂരുവില്‍ നിന്നാണ് ഇരുവരും എം.ഡി.എം.എ കൊണ്ടുവന്നത്.
കാറില്‍ എം.ഡി.എം.എ കടത്തുന്നതിനിടെയാണ് ഡാൻസാഫും കുന്നമംഗലം പൊലീസും ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കാറും പൊലീസ് പിടിച്ചെടുത്തു. ഒന്നര മാസത്തിനിടെ ഒന്നരക്കിലോയോളം എം.ഡി.എം.എയാണ് കോഴിക്കോട് നഗരപരിധിയില്‍ പൊലീസ് പിടിച്ചെടുത്തത്.

Summary: Drug trafficking in car caught by police; Two youths arrested with MDMA in Kozhikode