മയക്കുമരുന്ന് കേസ്; ചോറോട് മുട്ടുങ്ങൽ സ്വദേശിക്ക് 10 വർഷം തടവും പിഴയും ശിക്ഷ
വടകര: മയക്കുമരുന്നു കേസിലെ പ്രതിയെ 10 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയൊടക്കാനും കോടതി ശിക്ഷിച്ചു. ചോറോട് മുട്ടുങ്ങൽ വെസ്റ്റ് ദേശത്ത് കല്ലറക്കൽ വീട്ടിൽ മുഹമ്മദ് ഫാസിലിനെയാണ് വടകര എൻഡിപിഎസ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ജൂൺ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാരക മയക്കുമരുന്നായ എം ഡി എം എയുമായി വടകര എക്സൈസ് ഇൻസ്പെക്ടർ വേണു പി പിയും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 54 ഗ്രാം എം ഡി എം എയാണ് പ്രതിയിൽ നിന്ന് എക്സൈസ് കണ്ടെടുത്തത്.
കോഴിക്കോട് അസി. എക്സൈസ് കമ്മീഷണർമാരായ എം സുഗുണൻ, കെ എസ് സുരേഷ് എന്നിവർ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പബ്ലിക്ക് പ്രോസിക്യൂട്ടർ ഇ വി ലിജീഷ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. വടകര എൻഡിപിഎസ് കോടതി ജഡ്ജ് വി ജി ബിജു ആണ് വിചാരണ നടത്തി പ്രതിയെ ശിക്ഷിച്ചത്.