മേപ്പയ്യൂരിൽ ജലജീവൻ മിഷന്റെ ജലഗുണനിലവാര പരിശോധനാ പരിശീലനം


മേപ്പയ്യൂർ: മേപ്പയ്യൂരിൽ ജലഗുണനിലവാര പരിശോധനാ പരിശീലനം നടത്തി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്തും സോഷ്യോ- ഇക്കോണമിക്ക് യൂനിറ്റ് ഫൗണ്ടേഷൻ ഐ.എസ്.എ, ജലജീവൻ മിഷൻ എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വി.സുനിൽ അദ്ധ്യക്ഷത വഹിച്ചു. എം.ജി.വിനോദ് കുമാർ (ക്വാളിറ്റി മാനേജർ, ക്വാളിറ്റി കൺട്രോൾ ജില്ലാ ലാബോട്ടറി മലാപ്പറമ്പ്) ക്ലാസ് നയിച്ചു.

വൈസ് പ്രസിഡന്റ് എൻ.പി.ശോഭ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങജായ ശ്രീനിലയം വിജയൻ, റാബിയ എടത്തിക്കണ്ടി, പഞ്ചായത്ത് സെക്രട്ടറി എസ്.മനു, എച്ച്.ഐ.സതീശൻ.വി.പി, വി.ഇ.ഒ.രതീഷ് എന്നിവർ സംസാരിച്ചു.

ജലജിവൻ മിഷൻ ഐ.എസ്.എ കോ- ഓർഡിനേറ്റർ ടി.പി.രാധാകൃഷണൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, വികസന സമതി കൺവീനർമാർ, കുടുംബശ്രീ അംഗങ്ങൾ, ആശാ വർക്കർ, ഹരിത കർമ സേന, തൊഴിലുറപ്പു മാറ്റുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ ക്ലാസിൽ പങ്കടുത്തു.