സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പരിശീലനത്തിനായുള്ള പുതുക്കിയ ഇന്‍ഡോര്‍ മാന്വല്‍ പരിചയപ്പെടുത്തല്‍; കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് നടുവണ്ണൂര്‍ ജി.എച്ച്.എസില്‍ സമാപനം, രണ്ടാം ഘട്ടം 19 മുതല്‍
നടുവണ്ണൂര്‍: ജില്ലയിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍ക്കുള്ള ത്രിദിന ഡി.ആര്‍.ജി. പരിശീലനത്തിനം സമാപിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പരിശീലനത്തിനായി തയ്യാറാക്കിയ പുതുക്കിയ ഇന്‍ഡോര്‍ മാന്വല്‍ പരിചയപ്പെടുത്തനായാണ് പരിശീലനം സംഘടിപ്പിച്ചിരുന്നത്.
നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്ന ആദ്യബാച്ചിനായുള്ള പരിശീലനത്തിന്റെ സമാപനം ബാലുശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പരിശീലകന്‍ കെ.പി മുരളികൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഡിസ്ട്രിക്ക് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സതീശന്‍ കോക്കല്ലൂര്‍, അഡീഷണല്‍ നോഡല്‍ ഓഫീസര്‍ വി.യൂസഫ് സുജിത്ത് ചിറളേരി, കെ ഷിബു, വി.എം.ഷൈനി, റജി.ജെ.കാരാട്ട്, എന്‍ ശബ്‌ന, നസീര്‍, പി.കെ സുഗണന്‍, സുധീഷ്, വിനോദ് തോമസ് എന്നിവര്‍ പരിശീലന പരിപാടികള്‍ വിലയിരുത്തി സംസാരിച്ചു.
പരിശീലനത്തിന്റെ രണ്ടാം ഘട്ടം ഡിസംബര്‍ 19,20,21 തിയ്യതികളില്‍ നടക്കും.