ഹെഡ്സെറ്റ് എടുത്തില്ലേ, പൊതുസ്ഥലത്ത് നിന്ന് സുഹൃത്തിന്റെ വോയ്സ് നോട്ട് കേൾക്കാൻ ബുദ്ധിമുട്ടാറുണ്ടോ?; വോയിസ്നോട്ട് ഇനി വായിച്ച് നോക്കാം, പുതിയ അപ്‌ഡേറ്റുമായി വാട്‌സാപ്പ്
ഡൽഹി: ഹെഡ്സെറ്റ് എടുത്തില്ലെങ്കിൽ ചിലപ്പോഴൊക്കെ പൊതുസ്ഥലത്ത് നിന്ന് സുഹൃത്തിന്റെ വോയ്സ് നോട്ട് കേൾക്കാൻ ബുദ്ധിമുട്ടും. പക്ഷെ ആ പ്രശനം ഇനി ഇല്ല. വോയിസ്നോട്ട് ഇനി വായിച്ച് നോക്കാം. പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്‌സാപ്പ്.
ചുറ്റും ആളുകൾ ഉള്ളപ്പോൾ കിട്ടിയാലുടൻ ആ വോയിസ് നോട്ട് കേൾക്കാൻ പറ്റില്ല. സ്വകാര്യതയുടെ പ്രശ്‌നം മൂലം വോയ്‌സ് നോട്ടിനെ അങ്ങനെ എപ്പോഴും ആശ്രയിക്കാനും ആകില്ല. ആ പ്രതിസന്ധിക്കാണ് ഇതോടെ വാട്‌സാപ്പ് ഒരു പരിഹാരമാകുന്നത്. അയക്കുന്ന വോയ്‌സ് നോട്ട് അപ്പുറത്ത് ഉള്ള ആൾക്ക് വേണമെങ്കിൽ ടെക്സ്റ്റുകളായി വായിക്കാനാകും.ശബ്ദസന്ദേശത്തെ അക്ഷരത്തിലേക്ക് മാറ്റുന്ന ട്രാൻസ്‌ക്രൈബ് സംവിധാനം ആണ് വാട്‌സാപ്പ് കൊണ്ടുവന്നത്.
പുതിയ അപഡേഷൻ എല്ലാ വാട്‌സാപ്പ് ഉപയോക്താക്കൾക്കും അടുത്ത ദിവസം തന്നെ ലഭ്യമാക്കും. സമയമെടുത്ത് മെസേജ് ടൈപ്പ് ചെയ്ത് അയക്കുന്നതിന് പകരം വോയ്‌സ് നോട്ട് അയക്കുന്ന രീതി ഇപ്പോൾ വ്യാപകമാണ്. വോയ്‌സ് നോട്ടിനെ ട്രാൻസ്‌ക്രൈബ് ചെയ്യുന്ന സൗകര്യം വാട്‌സാപ്പ് നേരിട്ട് എനേബിൾ ചെയ്യില്ല. അത് ഉപഭോക്താവിന്റെ സൗകര്യത്തിന് വിട്ടിരിക്കുകയാണ്. വേണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം. അത് മാനുവലായി ചെയ്യേണ്ടിവരും. ഇതിനായി വാട്‌സാപ്പ് സെറ്റിങ്‌സിലെ ചാറ്റ് ഒപ്ഷനിലേക്ക് പോവുക. ഇതിൽ വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് എനേബിൾ ചെയ്യുക. ഇതിന് ശേഷം നമുക്ക് ലഭിക്കുന്ന വോയ്‌സ് നോട്ടുകൾ വാട്‌സാപ്പ് ടെക്സ്റ്റ് ആയി കാണിക്കും. ഇതെങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നോക്കാം.
നിങ്ങൾക്ക് വാട്‌സാപ്പിൽ ഒരു വോയ്‌സ് നോട്ട് ലഭിക്കുന്നു. ഇത് ട്രാൻസ്‌ക്രൈബ് ചെയ്യാനുള്ള ഒപ്ഷ്ൻ വാട്‌സാപ്പ് കാണിക്കും. ഇതിൽ ക്ലിക്ക് ചെയ്താൽ ട്രാൻസ്‌ക്രിപ്റ്റ് സന്ദേശം ഡൗൺലോഡ് ആകും.ശേഷം വോയ്‌സ് നോട്ടിന് താഴെയായി സന്ദേശം ടെക്‌സ്റ്റ് രൂപത്തിൽ കാണാൻ സാധിക്കും.