പേരാമ്പ്ര ചെമ്പ്രറോഡില്‍ നായ കുറുകെ ചാടി കാര്‍ അപകടത്തില്‍പ്പെട്ടു; യാത്രക്കാര്‍ക്ക് പരിക്ക്


പേരാമ്പ്ര: ചെമ്പ്ര റോഡില്‍ തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് കാര്‍ അപകടത്തില്‍പ്പെട്ടു. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.

അപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. പേരാമ്പ്രയിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയെത്തിയതായിരുന്നു ഇവര്‍. ആവള സ്വദേശികളായ മുഹമ്മദ്, ഫാത്തിമ, അബ്ദുള്ള എന്നിവരാണ് കാറിലുണ്ടായിരുന്നത്.

റോഡിലേക്ക് ചാടിയ നായയെ തട്ടി നിയന്ത്രണം തെറ്റിയ കാര്‍ റോഡരികിലെ പോസ്റ്റിലിടിക്കുകയായിരുന്നു. പേരാമ്പ്ര ടൗണിലും സമീപ റോഡുകളിലും തെരുവുനായകളുടെ ശല്യം രൂക്ഷമാണ്. രാവിലെയും രാത്രിയുമാണ് നായകള്‍ കൂടുതലായി റോഡിലെത്തുന്നത്.