തലമുടി വല്ലാതെ കൊഴിയുന്നുണ്ടോ ? നഖം പൊട്ടുന്നുണ്ടോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാവൂ
അകാരണമായി തലമുടി കൊഴിയുന്നുണ്ടോ? മുടികൊഴിച്ചിലിന്റെ കാരണം ചിലപ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ പ്രോട്ടീന്‍ കുറഞ്ഞതാകാം. നമ്മുടെ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ അത്യാവശ്യമാണ്. പേശികള്‍ മുതല്‍ തലമുടി വരെയുള്ളവയുടെ ആരോഗ്യത്തിന് പരമ പ്രധാനമാണ് പ്രോട്ടീന്‍. ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും രോഗ പ്രതിരോധശേഷിക്കും പേശികളുടെ വളര്‍ച്ചയ്ക്കും പ്രോട്ടീനുകള്‍ ആവശ്യമാണ്. പ്രോട്ടീന്റെ കുറവ് ഉണ്ടായാല്‍ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാം. ആവശ്യത്തിന് പ്രോട്ടീനുകള്‍ ലഭിച്ചില്ലെങ്കില്‍ രോഗ പ്രതിരോധശേഷി ദുര്‍ബലമാകാനും എപ്പോഴും രോഗങ്ങള്‍ വരാനുമുള്ള സാധ്യതയുണ്ട്.
പേശി വേദന, സന്ധിവേദന, കൈകളിലും കാലുകളില്‍ നീര്, എല്ലുകള്‍ ദുര്‍ബലമാവുക, എല്ലുകള്‍ പൊട്ടുക തുടങ്ങിയവയൊക്കെ പ്രോട്ടീന്‍ കുറവിന്റെ ലക്ഷണമാകാം. മസില്‍ കുറവിലേക്ക് ശരീരം പോകുന്നതും പേശി ബലഹീനതയും പ്രോട്ടീനിന്റെ കുറവു മൂലമാകാം. പ്രോട്ടീന്‍ കുറയുമ്പോള്‍ അത് നഖത്തിന്റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. അതിനാല്‍ നഖം പൊട്ടുന്നതും പ്രോട്ടീന്‍ കുറവിന്റെ ലക്ഷണമാകാം.
മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും ചിലപ്പോള്‍ പ്രോട്ടീന്‍ കുറയുന്നതിന്റെ സൂചനയാകാം. അമിത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോഴും അമിത ക്ഷീണം അനുഭവപ്പെടാം. പ്രോട്ടീനിന്റെ കുറവു മൂലം ചിലരില്‍ വിളര്‍ച്ചയുണ്ടാകാം. ഉറക്കകുറവും ഉറക്കത്തിനിടയില്‍ ഉണരുന്നതുമെല്ലാം പ്രോട്ടീന്‍ കുറവിന്റെ മറ്റു ചില ലക്ഷണങ്ങളാണ്.
ശരീരഭാരത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങളും ചിലപ്പോള്‍ പ്രോട്ടീന്‍ കുറവിന്റെ ലക്ഷണമാകാം. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പ്രോട്ടീന്‍ ആവശ്യമാണ്. അതിനാല്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ ചര്‍മ്മം വരണ്ടതാകാനും ചര്‍മ്മത്തിന്റെ ദൃഢത നഷ്ടപ്പെടാനും കാരണമായേക്കാം.
മുട്ട, മത്സ്യം, ചിക്കന്‍, പാലും പാലുല്‍പ്പന്നങ്ങളും, നട്‌സും സീഡുകളും, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയില്‍ നിന്നും ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കും. അതിനാല്‍ ആഹാരത്തില്‍ ഇവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
Summary: Is your hair falling out a lot? Cracked nails? This object of the body may be reduced