ഉപയോഗിച്ച എണ്ണതന്നെ വീണ്ടും പാചകത്തിനായി ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഈ പ്രശ്‌നങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു
പണം ലാഭിക്കാനായി ഉപയോഗിച്ച എണ്ണയില്‍ തന്നെ വീണ്ടും ആഹാരം പാകം ചെയ്ത് കഴിക്കാറുണ്ടോ? എന്നാല്‍ ഇത് ഭാവിയില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളാവും നിങ്ങളില്‍ ഉണ്ടാക്കുക. പ്രത്യേകിച്ച് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം.
ഒരിക്കല്‍ ഉപയോഗിച്ച എണ്ണയില്‍ ട്രാന്‍സ്ഫാറ്റുകളുടെ അളവ് വളരെ കൂടുതലാണ്. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാം.
ഉയര്‍ന്ന ചൂടില്‍ എണ്ണ ഉപയോഗിക്കുമ്പോള്‍ അതിലെ ആരോഗ്യത്തിന് ഗുണകരമായ ദ്രാവക കൊഴുപ്പുകള്‍ ഹൈഡ്രേഷഷന്‍ എന്ന പ്രക്രിയയ്ക്ക് വിധേയമാകും. ഇവ ആരോഗ്യത്തിന് ഹാനികരമായ ട്രാന്‍സ് ഫാറ്റുകളായി മാറുകയും ചെയ്യുന്നു.

ട്രാന്‍സ്ഫാറ്റുകള്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുകയും ഹൃദയ സംബന്ധായ അസുഖങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് അസിഡിറ്റിയ്ക്കും കാരണമാകും. എണ്ണയ്ക്ക് നേരിയ മണവ്യത്യാസം അനുഭവപ്പെട്ടാല്‍ അത് പിന്നെ ഉപയോഗിക്കാതിരിക്കുക.
Description: Do you reuse used oil for cooking? If so, these problems await you