പ്ലസ് ടു യോ​ഗ്യതയും ഒപ്പം സ്മാർട്ട് ഫോണും കയ്യിലുണ്ടോ? പേരാമ്പ്ര മേഖലയിലെ കാർഷിക സെൻസസിന്റെ ഭാ​ഗമാകാം; വിശദാംശങ്ങൾ


പേരാമ്പ്ര: സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമേറ്റർമാരെ തിരഞ്ഞെടുക്കുന്നു തദ്ദേശ സ്വയംഭരണ വാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടത്തുന്ന വിവരശേഖരണത്തിന് ഹയർ സെക്കൻഡറി തത്തുല്യ യോഗ്യതയുള്ളവരും സ്മാർട്ട്ഫോൺ സ്വന്തമായിട്ടുള്ള വരും അത് ഉപയോഗിക്കുന്നതിൽ പ്രായോഗിക പരിജ്ഞാനം ഉള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.

ഒന്നാംഘട്ട വിവരശേഖരത്തിൽ ഓരോ വാർഡിലെയും താമസക്കാരായ കർഷകരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്. വിവരശേഖരണത്തിന് ഒരുവാർഡിൽ 4600 രൂപയാണ് പ്രതിഫലം. അതാത് പ്രദേശങ്ങളിലെ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന സ്ഥലങ്ങളിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ്. സെപ്തംബർ 12, 13 തിയ്യതികളിലാണ് അഭിമുഖം നടക്കുന്നത്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി സെപ്തംബർ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് 0496 262 22 33, 944 642 5781, 9495 652676 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

മേലടി ബ്ലോക്കിലും പയ്യോളി മിനിസിപ്പാലിറ്റിയിലും ഉൾപ്പെടുന്നവർക്ക് സപ്തംബർ 12-നാണ് അഭിമുഖം. പേരാമ്പ്ര, പന്തലായനി ബ്ലോക്ക്, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലുള്ളവർക്ക് സപ്തംബർ 13-നും. വിശദാംശങ്ങൾ ചുവടെ…

സപ്തംബർ 12:
മേലടി ബ്ലോക്ക്, പയ്യോളി മുനിസിപ്പാലിറ്റി- മേലടി ബ്ലോക്ക് ഓഫീസ് ഹാൾ, പയ്യോളി

ബാലുശ്ശേരി ബ്ലോക്ക്- ബാലുശ്ശേരി പഞ്ചായത്ത് ഹാൾ, ബാലുശ്ശേരി

വടകര ബ്ലോക്ക്, വടകര മുനിസിപ്പാലിറ്റി- വടകര താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ,

തോടന്നൂർ ബ്ലോക്ക്- തോന്നൂർ ബ്ലോക്ക് ഓഫീസ് രസം ഹാൾ,

കോഴിക്കോട് ബ്ലോക്ക്, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികൾ- രാമനാട്ടുകര മുനിസിപ്പാലിറ്റി ഹാൾ

കൊടുവള്ളി ബ്ലോക്ക്, കൊടുവള്ളി മുനിസിപ്പാലിറ്റി- കൊടുവള്ളി ബ്ലോക്ക് ഓഫിസ് ഹാൾ, കൊടുവള്ളി

സപ്തംബർ 13:

പേരാമ്പ്ര ബ്ലോക്ക്- പേരാമ്പ്ര ബ്ലോക്ക് ഓഫീസ് ഹാൾ, പേരാമ്പ്ര

പന്തലായനി ബ്ലോക്ക്, കൊയിലാണ്ടി മുനിസിപ്പാലിറ്റി- കൊയിലാണ്ടി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ്, ഫാസില ബിൽഡിംഗ്, കനറാബാങ്കിനു സമീപം

തൂണേരി, കുന്നുമ്മൽ ബ്ലോക്കുകൾ- നാദാപുരം പഞ്ചായത്ത് ഹാൾ

കുന്നമംഗലം ബ്ലോക്ക്, മുക്കം മുനിസിപ്പാലിറ്റി- കുന്നമംഗലം ബ്ലോക്ക് മാഫീസ് ഹാൾ, കുന്നമംഗലം

ചേളന്നൂർ ബ്ലോക്ക്- ചേളന്നൂർ ബ്ലോക്ക് ഓഫിസ് ഹാൾ, ചേളന്നൂർ

കോഴിക്കോട് കോർപ്പറേഷൻ- സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ജില്ലാ ഓഫിസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്

Summary: Do you have a smartphone with Plus Two eligibility? May be part of agricultural census in kozhikode district