ഓണം കളറാക്കാൻ മദ്യം ഒഴുക്കേണ്ട; രാത്രിക്കാല പെട്രോളിംഗ് കാര്യക്ഷമമാക്കി എക്സൈസ്, മദ്യക്കടത്തിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും


കോഴിക്കോട്: ആഗസ്റ്റ് 14 മുതൽ സെപ്തംബർ 20 വരെ ഓണം സ്പെഷൽ ഡ്രൈവ് പ്രഖ്യാപിച്ച് എക്സൈസ് വകുപ്പ്. ഓണക്കാലത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം കൂടുതലായി ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിനായാണ് സ്പെഷൽ ഡ്രൈവ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുകയും പരാതികളിൽ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

എക്സൈസ് വകുപ്പിന്റെ കൺട്രോൾ റൂമും സ്ട്രൈക്കിംഗ് ഫോഴ്‌സുകളും 24 മണിക്കൂറും പ്രവർത്തിക്കുകയും ചെയ്യും. വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും സംബന്ധിച്ച് കൺട്രോൾ റൂമുകളിലും എക്സൈസ് ഓഫീസുകളിലും, ഓഫീസ് മേധാവികളുടെ മൊബൈൽ നമ്പറിലും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുന്ന തായിരിക്കുമെന്ന് കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.

വൻതോതിലുള്ള സ്‌പിരിറ്റ്, മാഹിയിൽ നിന്നുള്ള മദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികങ്ങൾ നൽകും.

ടോൾ ഫ്രീ നമ്പർ : 155358.

ഡിവിഷണൽ എക്സൈസ് കൺട്രോൾ റൂം: 0495-2372927.

കോഴിക്കോട് എക്സൈസ് സർക്കിൾ ഓഫീസ്: 0495-2376762, 9400069677.

വടകര എക്സൈസ് സർക്കിൾ ഓഫീസ്: 0496-2515082, 9400069680.

വടകര എക്സൈസ് റെയിഞ്ച് ഓഫീസ്: 0496-2516715, 9400069689.

നാദാപുരം എക്സൈസ് റെയിഞ്ച് : 0496-2556100, 9400069690.

അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റ്: 0496-2202788, 9400069692.

പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസ്: 0496-2610410, 9400069679.

കൊയിലാണ്ടി എക്സൈസ് റെയിഞ്ച് ഓഫീസ്: 0496-2624101, 9400069687,

ബാലുശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസ്: 0496-2650850, 9400069688.

താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസ്: 0495-2214460, 9446961496.

കോഴിക്കോട് എക്സൈസ് റെയിഞ്ച് ഓഫീസ്: 0495-2722991, 9400069682.

താമരശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസ്: 0495-2224430, 9400069685.

ചേളന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസ്: 0495-2855888, 9400069686.