ഒൻപത് കഥകൾ, ഓരോ കഥയ്ക്കും ഓരോ ഭൂമിക, ഓരോ ആശയം, ഓരോതരം മുഖത്തെഴുത്ത്; ഒട പുസ്തകം ചർച്ചചെയ്ത് കുട്ടോത്ത് ചെറുകാട് ഗ്രന്ഥാലയം


വടകര : ഒൻപത് കഥകൾ, ഓരോ കഥയ്ക്കും ഓരോ ഭൂമിക, ഓരോ ആശയം, ഓരോതരം മുഖത്തെഴുതും ഉള്ള ഒട പുസ്തകം യുവാക്കൾക്കിടയിൽ ചർച്ചയാകുന്നു. കുട്ടോത്ത് ചെറുകാട് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ “ഒട” എന്ന പുസ്തകത്തിന്റെ ചർച്ച സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രവർത്തകൻ രമേശൻ മാസ്റ്റർ പുസ്തകാവതരണം നടത്തി.

രസ്ന അദ്ധ്യക്ഷത വഹിച്ചു. അക്ഷയ്രാജ്, അഹത സി, അൻവിയ ബി എസ്, മിനിഷ കാനപ്പള്ളി, വിനീഷ്, സുബീഷ്.എം പി, റോവിത്ത് കുട്ടോത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.