പ്രകൃതിയിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലും സംഭവിക്കുന്ന ആഗോള മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം; കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിന് വടകരയിൽ തിരിതെളിഞ്ഞു
വടകര: സാഹിത്യത്തിനും കലയ്ക്കും പുറമേ പ്രകൃതിയും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് തുടക്കമായി. ഡിസംബർ 15 വരെ വടകര ടൗൺഹാളിലെ 2 വേദികളിലായാണ് പരിപാടികൾ നടക്കുന്നത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പ്രകൃതിയിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലും സംഭവിക്കുന്ന ആഗോള മാറ്റങ്ങളെ കുറിച്ചുള്ള സംവാദങ്ങൾ, ഭാഷയിലും തത്വ ചിന്തയിലും സാഹിത്യത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്ന പരിണാമത്തെ അഭിമുഖീകരിക്കുന്ന പ്രഭാഷണങ്ങൾ, സാഹിത്യം, ചിത്രകല, സംഗീതം, നൃത്തം എന്നിവയുടെ രംഗാവിഷ്കരങ്ങൾ, ആർടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന വെല്ലുവിളികളും സാധ്യതകളും വയനാടും വിലങ്ങാടും തരുന്ന ദുസ്സൂചനകൾ, ആരോഗ്യ രംഗത്തെ അനാരോഗ്യ പ്രവണതകൾ, കർഷക പ്രശ്നം എന്നിങ്ങനെ സജീവമായ ചർച്ചകളാണ് ഇത്തവണ മുന്നോട്ട് വയ്ക്കുന്നത്.
ഷാഫി പറമ്പിൽ എം.പി, ബി.ജയമോഹൻ, സി.വി.ബാലകൃഷ്ണൻ, കൽപ്പറ്റ നാരായണൻ, വി.ആർ.സുധീഷ്, വി.ടി.മുരളി, അഡ്വ.കെ പ്രവീൺ കുമാർ, മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ള, എൻ.വേണു, രമേശൻ പാലേരി, അഡ്വ. ഐ.മൂസ, സതീശൻ എടക്കുടി, ലത്തീഫ് കല്ലറയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Summary: Discuss global changes in nature, politics and literature; Kadthanadu literature fest is lit up in Vadakara