ഹജ്ജ് കർമ്മം നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ കണ്ണൂർ സ്വദേശി മക്കയിൽ അസുഖബാധിതനായി മരിച്ചു
കണ്ണൂർ: ഹജ്ജ് കർമ്മം നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ കണ്ണൂർ ചക്കരക്കൽ സ്വദേശി മക്കയിൽ അസുഖബാധിതനായി മരിച്ചു. ചക്കരക്കൽ പള്ളിപ്പൊയിലിലെ റുക്സാനാസിൽ ഇബ്രാഹിം മാമ്മു ഹാജിയാണ് മരിച്ചത്. അറുപതിയെട്ട് വയസായിരുന്നു. ഹജ്ജ് കർമത്തിന് ശേഷം അസുഖം ബാധിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി സൗദി-ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയായിരുന്നു ഹജ്ജിന് പോയത്. പള്ളിപ്പൊയിൽ മഹല്ല് കമ്മിറ്റി ജോയിൻറ് സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. കബറടക്കം മക്കയിൽ നടത്തി.
ഭാര്യ: സൗജത്ത്
മക്കൾ : റുമൈസ് (കുവൈത്ത് ), അനീസ്, റുബീന, റുക്‌സാന.
മരുമക്കൾ: സാജർ (ഖത്തർ ), ഹാരിസ് (കുവൈത്ത് ]