അറിഞ്ഞോ,വാട്സ് ആപ്പിൽ പുതിയ അപ്ഡേഷനുകൾ എത്തുന്നു; ലൗ ലൈക്ക് ബട്ടണ് പുറമേ ഇതാ സ്റ്റാറ്റസിൽ ഇനി മുതൽ മറ്റൊരാളെ സ്വകാര്യമായി മെൻഷൻ ചെയ്യാനുള്ള ഓപ്ഷനും
തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പിലേക്ക് അടുത്ത നിര അപ്‌ഡേറ്റുകൾ വരുന്നു. സ്റ്റാറ്റസുകൾ ലൈക്ക് ചെയ്യാനും റീഷെയർ ചെയ്യാനും പ്രൈവറ്റ് മെൻഷൻ ചെയ്യാനുമുള്ള സംവിധാനങ്ങളാണ് വാട്‌സ്ആപ്പിലേക്ക് മെറ്റ കൊണ്ടുവരുന്നത്. സ്റ്റാറ്റസിൽ ഇനി മുതൽ മറ്റൊരാളെ സ്വകാര്യമായി മെൻഷൻ ചെയ്യാൻ കഴിയും. എന്നാൽ മൂന്നാമതൊരാൾക്ക് ഇക്കാര്യം കാണാൻ കഴിയില്ല. മെൻഷൻ ചെയ്തുകഴിഞ്ഞാൽ ആ കോൺടാക്റ്റിന് ഈ സ്റ്റാറ്റസ് സ്വന്തം സ്റ്റാറ്റസിൽ റീ ഷെയർ ചെയ്യാനും സംവിധാനമുണ്ട്. ഇൻസ്റ്റഗ്രാമിന് സമാനമായ ഫീച്ചറാണിത്. ഇതിനെല്ലാം പുറമെ മറ്റനേകം ഫീച്ചറുകളും വാട്‌സ്ആപ്പിലേക്ക് വരും മാസങ്ങളിൽ വരുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ ഇൻസ്റ്റഗ്രാമിലേത് പോലെ ടാപ് ചെയ്‌ത് ലൈക്ക് ചെയ്യാനുള്ള ഓപ്ഷൻ പ്രത്യക്ഷപ്പെട്ടിട്ട്. ഇതോടെ സ്റ്റാറ്റസ് സീനായ യൂസർമാരുടെ പേരിനൊപ്പം ലൗ ഐക്കൺ പ്രത്യക്ഷപ്പെടും. ലൈക്കിന് പുറമെ മറ്റ് കമൻറുകൾ രേഖപ്പെടുത്താനുള്ള ഓപ്ഷനില്ല. ഇതിനകം മിക്ക ഡിവൈസുകളിലും ഈ ഫീച്ചർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ആഗോളമായി സ്റ്റാറ്റസ് ലൈക്ക് ഫീച്ചർ ഇപ്പോൾ വന്നിരിക്കുന്നു. സ്വകാര്യമായ ഈ ലൈക്കുകൾ സ്റ്റാറ്റസ് ഇട്ടയാൾക്ക് മാത്രമേ കാണാൻ കഴിയൂ. എന്നാൽ ഈ ഹാർട്ട് ഐക്കണിന് മറുപടി നൽകാൻ സ്റ്റാറ്റസിൻറെ ഉടമയ്ക്ക് കഴിയില്ല.
ഇതിന് പുറമെ വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ വരുന്ന ലിങ്കുകളും ആ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഫീച്ചറും വാട്‌സ്ആപ്പിലേക്ക് വരുന്നുണ്ട്. വാട്‌സ്ആപ്പിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയിൽ പരിശോധിക്കുക. ഗൂഗിളിൻറെ സഹായത്തോടെയാണ് വാട്‌സ്ആപ്പ് ഈ വസ്‌തുതാ പരിശോധന നടത്തുക.
Description: Did you know, new updates are coming to WhatsApp; From now on, you can mention someone else privately in the status