ലഹരിക്കെതിരായ ബോധവത്കരണം ആദ്യം തുടങ്ങേണ്ടത് വീടുകളില്‍ നിന്ന്; ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്രയിലെ ധ്വനി സ്വയം സഹായസംഘം


പേരാമ്പ്ര: ലഹരിക്കെതിരായ ബോധവത്കരണം ആദ്യം തുടങ്ങേണ്ടത് നമ്മുടെ വീടുകളില്‍ നിന്നാണെന്ന് റിട്ടയേര്‍ഡ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.സി.കരുണന്‍. ധ്വനി സ്വയം സഹായ സംഘം സംഘടിപ്പിച്ച ലഹരിക്കെതിരായ ബോധവല്‍കരണ ക്ലാസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വീടുകളിലെ ബോധവത്കരണത്തിനുശേഷം ആവാം പൊതു സമൂഹത്തെ ബോധ വത്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എം.ഡി.എം.എ, എല്‍.എസ്.ഡി തുടങ്ങിയ മയക്ക് മരുന്നുകളെ കുറിച്ച് ജനങ്ങളും പ്രത്യകിച്ച് സ്‌കൂള്‍, കോളേജ് തലങ്ങളിലും അവബോധം നെല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് വെണ്ടപുറത്തു താഴെ നടന്ന പരിപാടി നോച്ചാട് ഗ്രാമ പഞ്ചായത്ത് അംഗം ലിമ പാലയാട്ട് ഉല്‍ഘടനം ചെയ്തു.

ധ്വനി പ്രസിഡന്റ് ഇ.എം.ശശി അധ്യക്ഷത വഹിച്ചു. സി.എം.പ്രസീദ് കുമാര്‍ സ്വാഗതവും സി.എം.പ്രസാദ് നന്ദിയും പ്രകടിപ്പിച്ചു.