കുടിവെള്ളം ലഭ്യമാക്കാത്തതില്‍ പ്രതിഷേധം; പേരാമ്പ്ര പഞ്ചായത്ത് ഓഫീസിനുമുന്നില്‍ യു.ഡി.എഫ് ധര്‍ണ്ണ
പേരാമ്പ്ര: കടുത്ത വേനലില്‍ പേരാമ്പ്ര പഞ്ചായത്തിന്റെ വിവധ ഭാഗങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കാത്തതില്‍ പ്രതിഷേധം. യു.ഡി.എഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.
കൊടും വേനലില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും വെള്ളം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മധുകൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. യൂ.ഡി.എഫ്. ചെയര്‍മാന്‍ പുതുക്കുടി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. രാജന്‍ മരുതേരി, ഷാഹി മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍മാരായ പി.കെ രാഗേഷ്, അര്‍ജുന്‍ കറ്റയാട്ട്, സുനില്‍കുമാര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
കെ.സി രവീന്ദ്രന്‍ സ്വാഗതവും കെ.പി റസാഖ് നന്ദിയും പറഞ്ഞു. കെ.കെ ഗംഗാധരന്‍ മാസ്റ്റര്‍, മജീദ്, പി.കെ അഷ്‌റഫ്, എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.
summary: Dharna of UDF in front of Perambra Panchayat Office to protest non-availability of drinking water