‘മറ്റുപാതയില്‍ ഗതാഗത തടസ്സം വന്നാല്‍ വാഹനയാത്രക്കാര്‍ ബൈപ്പാസായി ഉപയോഗിക്കും’; ആധുനിക രീതിയില്‍ വികസനം കാത്ത് കായണ്ണ-കാപ്പുമുക്ക് പാടിക്കുന്ന് റോഡ്


പേരാമ്പ്ര: വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം നടന്ന വികസനം. പൊതുജനങ്ങല്‍ക്ക് ഏറെ പ്രയോജനകരമായ കായണ്ണ-കാപ്പുമുക്ക് പാടിക്കുന്ന് റോഡ് ആധുനികരീതിയില്‍ പുനര്‍നിര്‍മിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍. 1994 കാലത്ത് ന്യൂ എം.എല്‍.എ. വര്‍ക്ക് സ്‌കീമില്‍ ടാര്‍ചെയ്തതാണ് ഈ റോഡ്. ജനങ്ങള്‍ ശ്രമദാനമായി നിര്‍മിച്ച പാത പിന്നീട് ടാര്‍ചെയ്യുകയായിരുന്നു. അതിനുശേഷം യാതൊരുവിധ വികസനപ്രവര്‍ത്തനവും ഈ പാതയില്‍ നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

താഴ്ചയുള്ള ഭാഗങ്ങളില്‍ സംരക്ഷണഭിത്തി കെട്ടുകയോ, കലുങ്ക്, ഓവുചാലുകള്‍ എന്നിവ നിര്‍മിക്കുകയോ ചെയ്തിട്ടില്ല. മറ്റുപാതയില്‍ ഗതാഗത തടസ്സം വന്നാല്‍ ഈ റോഡ് വാഹനയാത്രക്കാര്‍ ബൈപ്പാസായി ഉപയോഗിക്കാറുണ്ട്. കുറ്റിവയല്‍ മാട്ടനോട് ചെമ്പ്രപ്പാലം റോഡുമായി കൂട്ടിയിണക്കിയാല്‍ പെരുവണ്ണാമൂഴി മേഖലയില്‍നിന്നെല്ലാം കോഴിക്കോട്ടേക്ക് കുറഞ്ഞ ദൂരത്തില്‍ ഇതുവഴി എത്താന്‍കഴിയുന്ന റോഡുകൂടിയാണിതെന്നും പ്രദേശവാസികള്‍ പറയുന്നു.

മലയോരഹൈവേ യാഥാര്‍ഥ്യമായാല്‍ കായണ്ണ, ചക്കിട്ടപാറ, കോട്ടൂര്‍ പഞ്ചായത്തുകളെ കൂട്ടിയിണക്കുന്ന ഒരു നല്ല റോഡായി ഇതിനെ മാറ്റാന്‍ കഴിയും. അതിനാല്‍ തന്നെ എത്രയും പെട്ടന്ന് ഈ പാതയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെണമെന്ന് ആവശ്യം ശക്തമാവുകയാണ്.

[m id4]