വടകരയിൽ നിന്ന് പുറപ്പെട്ട് രാവിലെ പത്തുമണിക്ക് മുമ്പ് പാലക്കാട്ടെത്തും; ഉള്ള്യേരി, താമരശ്ശേരി വഴി കെ.എസ്.ആർ.ടി.സിയുടെ പുതിയ സർവ്വീസ് തിങ്കളാഴ്ച മുതൽ


വടകര: വടകരയിൽ നിന്നും പാലക്കാട്ടേക്കുളള കെ.എസ്.ആർ.ടി.സിയുടെ ആദ്യ സർവ്വീസ് വിജയത്തിനുശേഷം പുതിയ സർവ്വീസുമായി കെ.എസ്.ആർ.ടി.സി. നവംബർ 18 തിങ്കളാഴ്‌ച മുതൽ സർവ്വീസ് ആരംഭിക്കും.

പുലർച്ചെ 4.50നാണ് വടകരയിൽ നിന്നും ബസ് പുറപ്പെടുക. 9.55ന് പാലക്കാട്ടെത്തും. പയ്യോളി, കൊയിലാണ്ടി, ഉള്ളേരി, ബാലുശ്ശേരി, താമരശ്ശേരി, ഓമശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി, പാണ്ടിക്കാട്, മേലാറ്റൂർ, മണ്ണാർക്കാട്, വഴിയാണ് പാലക്കാട്ടേക്ക് പോകുന്നത്.

തിരിച്ച് 11.15ന് പാലക്കാട് നിന്ന് പുറപ്പെടും. മണ്ണാർക്കാട്, പെരിന്തൽമണ്ണ, മങ്കട, മഞ്ചേരി, കാവനൂർ, അരീക്കോട്, മുക്കം, ഓമശ്ശേരി, താമരശ്ശേരി, ബാലുശ്ശേരി, ഉള്ളിയേരി, കൊയിലാണ്ടി, പയ്യോളി വഴി 5.30ന് വടകരയിലെത്തും. കൊയിലാണ്ടി ഉള്ളേരി, ബാലുശ്ശേരി, താമരശ്ശേരി റൂട്ടിൽ പാലക്കാട്ടേക്ക് രാവിലെ ആദ്യം പുറപ്പെടുന്ന ബസാണിത്.

Summary: Depart from Vadakara and reach Palakkad before ten o’clock in the morning; KSRTC’s new service via Ullyeri and Thamarassery from Monday