തെക്കെ ചീക്കിലോട്ട് ടി.സി ചന്തു അന്തരിച്ചു


പേരാമ്പ്ര: ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും തയ്യല്‍ തൊഴിലാളിയുമായ തെക്കെ ചീക്കിലോട്ട് ടി.സി ചന്തു അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു.

 

ഭാര്യ കല്യാണി. മക്കള്‍ രാധാകൃഷ്ണന്‍, രാജഗോപാലന്‍ (എ.എസ്.ഐ. കുറ്റ്യാടി പൊലീസ് ), ഉഷ (റിട്ട. അധ്യാപിക എ.യു.പി സ്‌ക്കൂള്‍ കുറ്റിക്കാട്ടൂര്‍ ), പരേതനായ ചന്ദ്രന്‍.

മരുമക്കള്‍ ശൈലജ( വര്‍ക്കര്‍ ആലോക്കൂട്ടം അംഗന്‍വാടി), ഷൈജ (കുണ്ടുതോട്), ഉഷ(കുട്ടോത്ത്) പരേതനായ സോമ സുന്ദരന്‍ (റിട്ട ഇന്ത്യന്‍ ബാങ്ക് കോഴിക്കോട്).