പാമ്പ് കടിയേറ്റത് തേങ്ങയെടുക്കുന്നതിനിടെ; അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കിടന്നത് ഒരു മാസത്തിലേറെ; ജമീലയുടെ വിയോഗത്തില്‍ വിങ്ങലോടെ നാട്


മേപ്പയ്യൂര്‍: തേങ്ങയെടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുയിപ്പോത്ത് സ്വദേശിനിയായ വീട്ടമ്മ മരിച്ചു.

 

മുയിപ്പോത്ത് പുത്തന്‍പുരയില്‍ അമ്മദിന്റെ ഭാര്യ ജമീല ആണ് മരിച്ചത്. 46 വയസ്സായിരുന്നു.
മെയ് 31 ന് വൈകിട്ട് വീട്ടുവളപ്പില്‍ നിന്നും തേങ്ങ എടുക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കടിയേറ്റ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അബോധാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

മക്കള്‍: അജ്മല്‍, അസ്ലം (ഇരുവരും ഗള്‍ഫ്), റഫീന.മരുമക്കള്‍: ഷിഫാന, മുഹമ്മദ് (എരവട്ടൂര്‍).
സഹോദരങ്ങള്‍: റഫീഖ്, റംല (ഇരുവരും ചെറുവണ്ണൂര്‍), സബിയ (ആയോല്‍പ്പടി), നഫീസ (എരവട്ടൂര്‍).