വടയത്തെ എൻ.കെ കുമാരൻ ചരമവാർഷികം; പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി


കുറ്റ്യാടി : വടയത്തെ കോൺഗ്രസ് നേതാവ് എൻ കെ കുമാരന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് അനുസ്മരണ സമ്മേളനം നടന്നു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.

കെ വി സജീഷ് അധ്യക്ഷത വഹിച്ചു. ടി. സുരേഷ് ബാബു, എസ് ജെ സജീവ് കുമാർ, രാഹുൽ ചാലിൽ, രജീഷ് കെ പി, ടി അശോകൻ, കുഞ്ഞിക്കേളു നമ്പ്യാർ, തയ്യിൽ നാണു, കെ വി ഗംഗാധരൻ, തുടങ്ങി്യവർ സംബന്ധിച്ചു.