സിപിഎം ജില്ലാ സമ്മേളനം; കൗതുകമായി കീഴൽമുക്ക് നോർത്ത് ബ്രാഞ്ചിന്റെ സംഘാടക സമിതി ഓഫീസ്


വടകര: ജനവരി 29, 30, 31 തീയ്യതികളിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി വടകര ഏരിയയിലെ സംഘാടകസമിതി ഓഫീസുകൾ പ്രവർത്തനം തുടങ്ങി. കീഴൽ മുക്കുന്നോർത്ത് ബ്രാഞ്ചിന്റെ സംഘാടക സമിതി ഓഫീസ് ഏവരിലും കൗതുകമുണർത്തുന്നതാണ്. തോണിയുടെ മാതൃകയിലാണ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്.

കവുങ്ങ് തടി ഉവയോ​ഗിച്ച് ഒരാഴ്ചയോളം സമയമെടുത്താണ് സംഘാടക സമിതി ഓഫീസ് നിർമ്മിച്ചത്. ലോക്കൽ സെക്രട്ടറി സി എം ഷാജി ഉദ്ഘാടനം ചെയ്തു. നിഖിൽ എ.വി എം. അദ്ധ്യക്ഷത വഹിച്ചു. എൻ വി രാജേന്ദ്രൻ, പിടി രാജീവൻ എന്നിവർ സംസാരിച്ചു.