കലുങ്ക് പ്രവൃത്തി: കല്ലാച്ചി-വിലങ്ങാട് റോഡിലൂടെ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു


വടകര: കലുങ്ക് പ്രവൃത്തി നടക്കുന്നതിനാല്‍ കല്ലാച്ചി-വിലങ്ങാട് റോഡിലൂടെയുളള വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ‌നിരോധനം നിലവിൽ വന്നു. കല്ലാച്ചി മുതല്‍ വാണിമേല്‍ ചെറിയപാലം വരെയും വാണിമേല്‍ ചെറിയപാലം മുതല്‍ വിലങ്ങാട് വരെയും റോഡില്‍ ഷട്ടില്‍ സര്‍വീസ് നടത്തേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.