കൈനാട്ടി ബാലവാടിയിലുണ്ടായ വാഹനാപകടം;സി ആർ പി എഫ് ജവാൻ സുബീഷിന് വിട നൽകി നാട്, സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു
കൈനാട്ടി: വള്ളിക്കാട് ബാലവാടിയിലുണ്ടായ വാഹന അപകടത്തിൽ മരിച്ച സി ആർ പി എഫ് ജവാൻ സുബീഷിന് വിട നൽകി നാട്. കണ്ണൂരിൽ നിന്നെത്തിയ സേനയുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണർ നൽകി. ബാലവാടിയിലെ വീട്ടുവളപ്പിൽ സംസ്ക്കാര ചടങ്ങുകൾ നടന്നു.
ലീവിന് നാട്ടിൽ വന്ന സുബീഷ് തിരിച്ചു പോകാൻ ഒരുങ്ങുന്നതിനിടെയാണ് ശനിയാഴ്ച വൈകീട്ട് അപകടം നടന്നത്. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് സുബീഷ് മരിച്ചത്. കെ.കെ രമ എം എൽ എ , വടകര ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് കെ.പി ഗിരിജ, ചോറോട്പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ തുടങ്ങിയവർ മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിച്ചു. അവസാനമായി സുബീഷിനെയൊന്ന് കാണാൻ നൂറുകണക്കിന് പേർ ബാലവാടിയിലെ വീട്ടിലെത്തിയിരുന്നു.
also read- https://vatakara.news/car-accident-a-crpf-jawan-from-vallikad-who-was-undergoing-treatment-died/