കേന്ദ്ര ബജറ്റിനെതിരെ നാടെങ്ങും പ്രതിഷേധം; ആയഞ്ചേരിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് സി.പി.എം


ആയഞ്ചേരി: കേന്ദ്ര ഗവണ്മെന്റിന്റെ കേരള വിരുദ്ധ ബജറ്റിനെതിരെ ആയഞ്ചേരി ടൗണിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കെ.സോമൻ, ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, യൂ.വി കുമാരൻ, പി.കെ സജിത, കെ.വി ജയരാജൻ, കെ.ശശി, രജനി ടി, സുരേഷ് എൻ.കെ, രാജേഷ് പുതുശ്ശേരി, എ.കെ ഷാജി, ജിൻസി കെ.പി, രനീഷ് ടി.കെ എന്നിവർ നേതൃത്വം നൽകി.

ബജറ്റുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തോടു കാട്ടിയ ഉപരോധ സമാനമായ അവഗണനയ്ക്കെതിരെ പ്രാദേശിക തലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനുള്ള സി.പി.എം സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനത്തിൻ്റെ ഭാഗമായി ഇന്നലെ നിരവധി കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.