സിപിഎം ജില്ലാ സമ്മേളനം; മഹിളാ സംഗമം സംഘടിപ്പിച്ച് നടക്കുതാഴ സൗത്ത് ലോക്കൽ കമ്മിറ്റി
വടകര: സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുതാഴ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ സംഗമം സംഘടിപ്പിച്ചു. സംഗമത്തിന്റെ ഭാഗമായി സ്ത്രീ കുടുംബം സമൂഹം ജനാധിപത്യം എന്ന വിഷയത്തിൽ സെമിനാർ നടന്നു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷൈൻ ഉദ്ഘാടനം ചെയ്തു.
മേപ്പയിൽ നടന്ന പരിപാടിയിൽ റീഷ്ബ രാജ് അധ്യക്ഷയായി. എ പി പ്രജിത, എം രാധാമണി എന്നിവർ സംസാരിച്ചു.