സിപിഎം ജില്ലാ സമ്മേളനം; സെമിനാറും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ച് പുതുപ്പണം സൗത്ത്‌ലോക്കൽ കമ്മിറ്റി


വടകര: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സിപിഎം പുതുപ്പണം സൗത്ത്‌ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചെട്ട്യാത്ത് യുപി സ്കൂളിൽ നാട്ടരങ്ങ്, സെമിനാർ എന്നിവയ്ക്ക് പുറമെ കുട്ടികളുടെ നാടകവും സംഗീത സദസും നടന്നു.

ലോക്കൽ സെക്രട്ടറി പി കെ ബാലകൃഷ്ണൻ അധ്യക്ഷനായി. കേരളത്തിന്റെ വികസന പ്രതിസന്ധിയും കേന്ദ്ര സർക്കാർ നിലപാടും എന്ന വിഷയത്തിൽ ശ്രീജിത്ത് ശിവരാമൻ, ബി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. കെ വി വത്സലൻ, ടി ടി പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.