സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ ദേശീയ സെമിനാർ
വടകര: ‘കോർപ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടും ഇന്ത്യൻ ഫെഡറലിസവും’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന സെമിനാർ പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു സെമിനാർ സംഘടിപ്പിച്ചത്.
വേദിയിൽ കെ ടി കുഞ്ഞിക്കണ്ണൻ എഴുതിയ ‘ഹിന്ദുത്വ ഫാസിസത്തിൻ്റെ പ്രത്യയശാസ്ത്രം’ എന്ന പുസ്തകം ഡോ. തോമസ് ഐസക് ഡോ. കെ രവിരാമന് നൽകി പ്രകാശിപ്പിച്ചു. ഡോ. തോമസ് ഐസക്, സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ. കെ രവിരാമൻ, ഗോപകുമാർ മുകുന്ദൻ, ടി പി ഗോപാലൻ, ബി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Description: CPM District Conference; National Seminar at Vadakara