സിപിഎം ജില്ലാ സമ്മേളനം; വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ ആസ്പദമാക്കി വടകരയിൽ പ്രഭാഷണം
വടകര: വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ എന്ന കൃതി കേരള രാഷ്ട്രീയത്തെയും മലയാള സാഹിത്യത്തെയും സ്വാധീനിച്ചതിനെ കുറിച്ച് വടകരയിൽ പ്രഭാഷണം സംഘടിപ്പിച്ചു. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ണൂർ സർവകലാശാല അസി. പ്രൊഫസർ റഫീഖ് ഇബ്രാഹിം പ്രഭാഷണം നടത്തി.
നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന പരിപാടിയിൽ ഗോപീ നാരായണൻ അധ്യക്ഷനായി. യൂനുസ് വളപ്പിൽ, എസ് രോഹിത് എന്നിവർ സംസാരിച്ചു. തുടർന്ന് രാജീവ് മേമുണ്ട അവതരിപ്പിച്ച മാസ്മര മാന്ത്രിക സന്ധ്യയും പ്രേമൻ മേലടിയുടെ ‘വൃദ്ധവൃക്ഷം’ നാടകവും അരങ്ങേറി.
Description: CPM District Conference; Lecture at Vadakara based on Victor Hugo’s ‘Poor’