സി പി എം ജില്ലാ സമ്മേളനം; ആയഞ്ചേരിയിൽ പതാക ദിനം ആചരിച്ചു
വടകര: സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ആയഞ്ചേരി ടൗണിൽ പതാക ദിനം ആചരിച്ചു. ബ്രാഞ്ച് സിക്രട്ടറി പ്രജിത്ത് പി അധ്യക്ഷത വഹിച്ചു. ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, ഈയ്യക്കൽ ഗോപാലൻ, അശ്വിൻ കുമാർ പി.കെ, അനീഷ് പി.കെ എന്നിവർ സംസാരിച്ചു.
പതാക ദിനാചരണത്തോടനുബന്ധിച്ച് പാർട്ടി അനുഭാവികളുടെ വീടുകളിലും പതാക ഉയർത്തി. ജനുവരി 29, 30, 31 തീയ്യതികളിൽ വടകരയിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.
Description: CPM District Conference; Flag day was celebrated in Ayanchery