പ്രവർത്തകർ കെെകോർത്തപ്പോൾ വീടെന്ന മോഹനന്റെ സ്വപ്നം പൂവണിഞ്ഞു; ചെമ്പനോടയിലെ മോഹനനും കുടുംബത്തിനും ഇനി സി.പി.എം നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ സുരക്ഷിത്വത്തത്തിൽ താമസിക്കാം


പേരാമ്പ്ര: ചെമ്പനോടയിലെ മുട്ടുചിറയ്ക്കൽ മോഹനനും കുടുംബവും ഇനി സമാധാനത്തോടെയുറങ്ങും. സ്വന്തമായി വീടെന്ന സ്വപ്നത്തിന് സി.പി.എം പ്രവർതതകർ കൂട്ടായെത്തിയതോടെ സ്വപ്നം സാക്ഷാത്ക്കാരിക്കാനായി. ചെമ്പനോട താഴെ അങ്ങാടി ബ്രാഞ്ചാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്.

മോഹനനും കുടുംബത്തിനും സി.പി.എം നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽ ദാനം പൊതുമരാമത്ത് – ടൂറിസം വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ചടങ്ങിൽ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ അദ്ധ്യക്ഷത വഹിച്ചു.

പാർട്ടി ജില്ലാ കമ്മറ്റി അംഗം എസ്.കെ സജീഷ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു, ഏരിയ സെക്രട്ടറി എം കുഞ്ഞമ്മദ് മാസ്റ്റർ, സി കെ ശശി, ഫ്രാൻസീസ് കിഴക്കരക്കാട്ട്, ഷാജു പാലമറ്റം എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി സി സുരാജൻ സ്വാഗതവും മാത്യു വാഴെപ്ലാക്കൽ നന്ദിയും പറഞ്ഞു.

Summary: CPM build snehaveedu for Mohanan and family in Chembanoda Chakitapara