നാനൂറ് ഹെക്ടറോളം വരുന്ന ആയഞ്ചേരി പാടശേഖരം നെൽകൃഷി യോഗ്യമാക്കണം; സംഘടനാ പ്രശ്നങ്ങളും വികസന പ്രവർത്തനങ്ങളും ചർച്ചചെയ്ത് സി.പി.എം ആയഞ്ചേര ലോക്കൽ സമ്മേളനം


ആയഞ്ചേരി: സി.പി.ഐ.എം ആയഞ്ചേരി ലോക്കൽ സമ്മേളനം സമാപിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.കെ.സജിത, ടി.കൃഷ്ണൻ, എം.മാധവൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.

ആയഞ്ചേരിയിലെ തറോപ്പൊയിൽ, കടമേരി, ആയഞ്ചേരി പാട ശേഖരങ്ങളിലായ് സ്ഥിതി ചെയ്യുന്ന 400 ഹെക്ടറോളം വരുന്ന നെൽവയലുകൾ കൃഷിയോഗ്യമാക്കാനും, കൃഷി ആവശ്യത്തിന് ഫാം റോഡുകൾ നിർമ്മിക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം അധികൃതരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കടമേരി യു.പി സ്കൂളിൽ നൊച്ചാട്ട് നാണു നഗറിലാണ് സമ്മേളനം നടന്നത്.

ടി.സി.രമേശൻ, പി.സി.സുരേഷ്, വി.ടി.ബാലൻ മാസ്റ്റർ, കെ.സോമൻ, കെ.വി.ജയരാജൻ എന്നിവർ സംസാരിച്ചു. ലോക്കൽ സിക്രട്ടരിയായി കെ.വി.ജയരാജനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. 13 അംഗ ലോക്കൽ കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.

Summary: Four hundred hectares of Ayancheri Padasekara should be made suitable for paddy cultivation; CPM Ayanchera local meeting discussing organizational issues and development activities