‘വില്യാപ്പള്ളിയിലെ കുടുംബാരോഗ്യകേന്ദ്രം ഗ്രേഡ് വണ്‍ ആയി ഉയര്‍ത്തണം’; ജനകീയ പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ച് സി.പി.ഐ.എം വില്യാപ്പള്ളി ലോക്കല്‍ സമ്മേളനം


വടകര: വില്യാപ്പള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രം ഗ്രേഡ് വണ്‍ ആക്കി ഉയര്‍ത്തണമെന്ന് സി.പി.ഐ.എം വില്യാപ്പള്ളി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മംഗലോറ ടി.വി ബാലകൃഷ്ണന്‍ നമ്പ്യാര്‍ നഗറില്‍ ജില്ലാ കമ്മിറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു.

പി.എം ദിനേശന്‍, കെ.ദിനേശന്‍, കെ സുബിഷ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പി.കെ കൃഷ്ണദാസ് സെക്രട്ടറിയായി 13 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ഒക്ടോബര്‍ 2ന് പുതുപ്പണം സൗത്ത് സമ്മേളനത്തോടെയാണ് സി.പി.ഐ.എം വടകര ഏരിയയിലെ ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായത്. 13 സമ്മേളനങ്ങളാണ് ഇതുവരെയായി കഴിഞ്ഞത്. ഒക്ടോബര്‍ 21ന് കുട്ടേത്ത് ലോക്കല്‍ സമ്മേളനത്തോടെ വടകര ഏരിയയിലെ ലോക്കല്‍ സമ്മേളനങ്ങള്‍ അവസാനിക്കും. 26,27 ദിവസങ്ങളിലായാണ് വടകര ഏരിയ സമ്മേളനം.

Description: CPI(M) Villyapally local meeting highlighting people’s issues