‘വൈക്കിലശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി അനുവദിക്കണം’; ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് സി.പി.ഐ.എം വൈക്കിലശേരി ലോക്കല്‍ സമ്മേളനം


വൈക്കിലശ്ശേരി: വൈക്കിലശ്ശേരി മേഖലയിലെ രൂക്ഷമായ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്ന് സി.പി.ഐ.എം വൈക്കിലശ്ശേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. വൈക്കിലശ്ശേരി നോര്‍ത്തില്‍ ഇ.എം ദയാനന്ദന്‍-പി കുഞ്ഞ്യേക്കന്‍-എന്‍.പി അബ്ബാസ് നഗറില്‍ സംഘടിപ്പിച്ച സമ്മേളനം ജില്ലാ കമ്മിറ്റിയംഗം പി.കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.

എ.പി വിജയന്‍, കെ.എം വാസു, കെ.എം ലിനിക എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സമ്മേളനം വൈക്കിലശേരി, വള്ളിക്കാട് ലോക്കലുകളായി വിഭജിച്ചു.

വൈക്കിലശ്ശേരി ലോക്കല്‍ സെക്രട്ടറിയായി എന്‍.നിധിനെയും വള്ളിക്കാട് ലോക്കല്‍ സെക്രട്ടറിയായി സി.ഡോളിഷിനെയും സമ്മേളനം തെരഞ്ഞെടുത്തു. പതിമൂന്നംഗ ലോക്കല്‍ കമ്മിറ്റി നിലവില്‍ വന്നു.

Description: CPIM Vaikilasery local conference presenting popular issues