പതിയാരക്കര മാങ്ങില്‍കൈ തണ്ണീര്‍ത്തടം ഡാറ്റ ബാങ്കിലോ, സാദാ നഞ്ചയിലോ ഉള്‍പ്പെടുത്തണം; സി.പി.ഐ.എം പതിയാരക്കര ലോക്കല്‍ സമ്മേളനം


വടകര: മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കര മാങ്ങില്‍കൈ തണ്ണീര്‍ത്തടം തരംമാറ്റി തോട്ടം ഭൂമിയാക്കിയത് ഡാറ്റാ ബാങ്കിലോ, സാദാ നഞ്ചയിലോ ഉള്‍പ്പെടുത്തണമെന്ന് സി.പി.ഐ.എം പതിയാരക്കര ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മന്തരത്തൂര്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിലെ ടി.പി കണാരന്‍ നഗറില്‍ ജില്ലാ കമ്മിറ്റിയംഗം കൂടത്താംകണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു.

എം.മധുസൂദനന്‍, പി രജനി, ആര്‍ സാരംഗി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം സി.ഭാസ്‌കരന്‍ സംസാരിച്ചു. ടി.പി കുഞ്ഞികൃഷ്ണന്‍ സെക്രട്ടറിയായി 13 അംഗ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

Description: CPIM Patiyarkara Local Conference