മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തുക, നിർത്തലാക്കിയ പാസ്സഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കുക’; ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സി.പി.ഐ.എം ചോമ്പാൽ ലോക്കൽ സമ്മേളനം
ചോമ്പാൽ: സി.പി.ഐ.എം ഒഞ്ചിയം ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ഒക്ടോബര്‍ 2ന് ചോമ്പാൽ ലോക്കൽ സമ്മേളനത്തോടെയാണ് ഒഞ്ചിയത്തെ സമ്മേളനങ്ങള്‍ക്ക് തുടക്കമായത്. കോവുക്കൽ കടവിൽ ഇ.എം ദയാനന്ദൻ നഗറിൽ ജില്ലാ കമ്മിറ്റി അംഗം ടി.പി ബിനിഷ് ഉദ്ഘടനം ചെയ്തു.
കോവിഡ് കാലത്ത് നിർത്തലാക്കിയ പാസ്സഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കുകയും, മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചു പൂട്ടാനുള്ള റെയിൽവേ നിലപാട് പുനർ പരിശോധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പി.പി ശ്രീധരൻ, ബിന്ദു ജെയ്സൻ, വി.പി സനിൽ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.ശ്രിധരൻ, ആർ ഗോപലൻ, എൻ ബാലകൃഷണൻ മാസ്റ്റർ, പി.രാജൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ടി.എൻ.പങ്കജക്ഷി ടീച്ചർ സ്വാഗതം പറഞ്ഞു. സുജിത്ത് പുതിയോട്ടിൽ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
Description: cpim onchiyam local meetings have started